ആലുവ: വധശ്രമ ഗൂഡാലോചന കേസില്‍ നടന് ദിലീപിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ ആരാധകര്‍ അത്യാഹ്ലാദത്തിലാണ്. ദിലീപിന്റെ ഭാഗ്യ നമ്പറായ ഏഴ് ഇന്നും നടനെ തുണച്ചുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നാഴ്ചക്കാലത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ഫെബ്രുവരി ഏഴിന് വിധി പറയാന്‍ മാറ്റിവെച്ചപ്പോള്‍ ഭാഗ്യം ദിലീപിനെ പിന്തുണക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.
Read Also : ദൈവം വലിയവന്‍, സത്യം ജയിച്ചു : ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ നാദിര്‍ഷ
വ്യക്തി ജീവിതത്തില്‍ മാത്രമല്ല സിനിമ ജീവിതത്തിലും ദിലീപിന് ഏഴ് ഭാഗ്യ നമ്പറാണ്. നടന്റെ എല്ലാ സിനിമകളും ഏഴ് എന്ന അക്കം ഉള്‍കൊള്ളുന്ന തിയതികളിലായിരിക്കും.ഏഴിനൊപ്പം നാലും നടന് പ്രയപ്പെട്ടതാണെന്ന് ആരാധകര്‍ പറയുന്നു. ഏഴിനൊപ്പം തിങ്കളും വ്യാഴവും ഭാഗ്യ ദിനങ്ങളായും നടന് വിശ്വസിച്ചിരുന്നു. തിങ്കളാഴ്ച മണപ്പുറം ശിവക്ഷേത്രത്തിലും വ്യാഴാഴ്ച എട്ടേക്കര്‍ സെന്റ് ജുഡ് പള്ളിയിലും ദര്‍ശനം നടത്തിയാണ് ദിലീപ് ഇന്നത്തെ വിധിക്കായി തയ്യാറെടുത്തിരുന്നത് എന്നത് തികച്ചും യാദൃച്ഛികം മാത്രം.
ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തായ ശരത് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
Post Your Comments