ThiruvananthapuramLatest NewsKeralaNattuvarthaNews

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതി പിടിയിൽ

നെ​ടു​മ​ങ്ങാ​ട് നെ​ട്ട ഹൗ​സി​ങ് ബോ​ർ​ഡ് ല​ക്ഷ്മി​വി​ലാ​സ​ത്തി​ൽ അ​ക്ഷ​യ് (23)നെ​യാ​ണ് പൊലീസ് പിടികൂടിയത്

നെ​ടു​മ​ങ്ങാ​ട്: പൊ​ലീ​സ് സ്റ്റേ​ഷ​നിൽ വെച്ച് പൊലീസ് ഉദ്യോ​ഗസ്ഥരെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് നെ​ട്ട ഹൗ​സി​ങ് ബോ​ർ​ഡ് ല​ക്ഷ്മി​വി​ലാ​സ​ത്തി​ൽ അ​ക്ഷ​യ് (23)നെ​യാ​ണ് പൊലീസ് പിടികൂടിയത്. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് ആണ് കേസിനാസ്പദമായ സംഭവം. വൈ​കു​ന്നേ​രം ആ​റോ​ടെ കു​ള​വി​ക്കോ​ണം എ​ന്ന സ്ഥ​ല​ത്ത്​ ബ​ഹ​ള​മു​ണ്ടാ​ക്കി പൊ​തു​ജ​ന​ശ​ല്യം ഉ​ണ്ടാ​ക്കി​യ​തി​ന് സ്റ്റേ​ഷ​നി​ൽ പ്രതിയെ കൂ​ട്ടി​ക്കൊ​ണ്ട് വ​ന്നി​രു​ന്നു. വി​ലാ​സം ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കെ ജി.​ഡി ചാ​ർ​ജി​ലു​ണ്ടാ​യി​രു​ന്ന എ.​എ​സ്.​ഐ സു​ഭാ​ഷി​നെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ആക്രമിക്കുകയായിരുന്നു.

Read Also : ‘എന്നെയും കൂടി രക്ഷിക്കണം’: തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണ്, ജാമ്യാപേക്ഷയുമായി മോൻസന്‍ മാവുങ്കല്‍

ത​ട​യാ​ൻ ശ്ര​മി​ച്ച എ​സ്.​ഐയെ​യും മ​റ്റ് പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥരെ​യും ഇ​യാ​ൾ ആക്രമിച്ചു. നെ​ടു​മ​ങ്ങാ​ട് പൊലീ​സ് ഇ​ൻസ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും എ​സ്.​ഐ സു​നി​ൽ ഗോ​പി​യുടെയും നേ​തൃ​ത്വ​ത്തി​ൽ ആണ് പ്രതിയെ പിടികൂടിയത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button