COVID 19Latest NewsNewsIndia

സ്പുട്നിക് ലൈറ്റ് വാക്സീന് അടിയന്തര ഉപയോഗ അനുമതി നൽകി ഡിസിജിഐ

ഡൽഹി: കോവിഡ് വാക്സീൻ സ്പുട്നിക് ലൈറ്റിന് അടിയന്തര ഉപയോഗാനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള സ്പുട്നിക് ലൈറ്റ്, രാജ്യത്ത് അനുമതി നൽകുന്ന ഒന്‍പതാമത്തെ കോവിഡ‍് വാക്സീനാണ്. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇതു കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ്, സിംഗിൾ ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തത്. കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ വാക്സീന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. റഷ്യയിലെ ഗമാലിയ സെന്ററിൽ വികസിപ്പിച്ച വാക്സീന്റെ ഇന്ത്യയിലെ വിതരണക്കാർ ഹെറ്ററോ ബയോഫാർമ ലിമിറ്റഡാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button