അതിരപ്പിള്ളി: അതിരപ്പിള്ളി കണ്ണൻകുഴിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശിനി ആഗ്നിമിയ ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആനയുടെ ആക്രമണത്തിൽ കുട്ടിയുടെ പിതാവ് നിഖിലിനും ബന്ധുവിനും പരിക്കേറ്റു. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അബോധാവസ്ഥയിലാണ്.
അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു കുടുംബം. ഇവർ ബൈക്കിൽ സഞ്ചരിക്കവെയാണ് ആനയുടെ ആക്രമണമുണ്ടായത്.
Post Your Comments