ThiruvananthapuramKeralaNattuvarthaLatest NewsNews

സ്വർണക്കടത്ത് : കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ : വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശി യുവമോർച്ചാ പ്രവർത്തകർ. തിരുവനന്തപുരത്ത് നിന്നും പന്ത്രണ്ട് മുക്കാലോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ മുഖ്യമന്ത്രി പിണറായിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ വിമാത്താവളത്തിന് പുറത്ത് റോഡിൽ കാത്തിരുന്ന യുവമോർച്ച പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ കൊടി വീശി.

ഷീ ജിൻ പിംഗുമായി കൂടിക്കാഴ്ച : സിങ്ജിയാങ്ങ് സന്ദർശിക്കാൻ അനുമതി തേടി യു.എൻ മേധാവി ഗുട്ടറസ്

സ്വർണക്കടത്ത് വിഷയത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്കു പോയത്. ചികിത്സയ്ക്കു ശേഷം 29 ന് മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയിരുന്നു. അവിടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി ഇന്ന് മടങ്ങിയെത്തിയത്.

shortlink

Post Your Comments


Back to top button