Latest NewsInternational

ഷീ ജിൻ പിംഗുമായി കൂടിക്കാഴ്ച : സിങ്ജിയാങ്ങ് സന്ദർശിക്കാൻ അനുമതി തേടി യു.എൻ മേധാവി ഗുട്ടറസ്

ബീജിംഗ്: ചൈനീസ് പ്രസിഡന്റ്ഷീജിൻ പിംഗുമായി കൂടിക്കാഴ്ച ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിലാണ് യുഎൻ മേധാവിയുടെ സന്ദർശനം.

ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ, ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ മേധാവി മിഷേൽ ബാച്ചിലെറ്റിന് ചൈന സന്ദർശിക്കാൻ അനുമതിയും യു.എൻ മേധാവി ആവശ്യപ്പെട്ടു. സ്വതന്ത്രമായി സിങ്ജിയാങ്ങ് മേഖല സന്ദർശിക്കാനുള്ള അനുവാദവും ഷീ നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സിങ്ജിയാങ്ങ് മേഖലയിലുള്ള ജനങ്ങൾക്കു മേൽ ചൈന ക്രൂരമായ പീഡനമാണ് അഴിച്ചു വിടുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. 20 ലക്ഷത്തോളം ഉയിഗുർ മുസ്‌ലിം വംശജരെയാണ് ചൈന അന്യായമായി ഈ മേഖലയിൽ തടവിൽ പാർപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹം ഈ ചോദ്യം ചോദിക്കുമ്പോഴെല്ലാം, ചൈന രൂക്ഷമായി എതിർക്കുകയാണ് പതിവ്. നിലവിൽ, ഇതുവരെ മിഷേൽ ബാച്ചിലെറ്റിന് സ്വതന്ത്രമായി ഇവിടം സന്ദർശിക്കാനുള്ള അനുമതി ചൈന നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button