ലോകത്തിന്റെ പ്രാർത്ഥനകൾ തുണച്ചില്ല: മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരൻ അഞ്ച് ദിവസങ്ങൾക്ക് ശേഷം മരിച്ചു

ഒരു നാടിന്റെ കാത്തിരിപ്പും സോഷ്യൽ മീഡിയയിലെ സേവ് റയാൻ ക്യാംപെയ്‌നും വിഫലമാക്കിയാണ് റയാൻ ലോകത്തിനോട് വിട പറഞ്ഞത്.

മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരന്റെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങൾ എല്ലാം വിഫലമായി. അപകടത്തിൽ പെട്ട റയാൻ മരിച്ചതായി മൊറോക്കൻ സർക്കാർ സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് കിണറിനകത്ത് നിന്നും കുഞ്ഞിനെ പുറത്തെടുക്കാൻ കഴിഞ്ഞത്. ഒരു നാടിന്റെ കാത്തിരിപ്പും സോഷ്യൽ മീഡിയയിലെ സേവ് റയാൻ ക്യാംപെയ്‌നും വിഫലമാക്കിയാണ് റയാൻ ലോകത്തിനോട് വിട പറഞ്ഞത്.

Also read: ചികിത്സയ്‌ക്കെത്തിയ 13കാരനെ പീഡിപ്പിച്ച ഗിരീഷിന് കൈരളി ടി.വിയുമായുള്ള ബന്ധം അത്രമേൽ ദൃഢം: അഞ്‍ജു പാർവതി എഴുതുന്നു

കനത്ത മണ്ണിടിച്ചിൽ ഭീഷണി അതിജീവിച്ച് രക്ഷാപ്രവർത്തകർ രാത്രിയോടെയാണ് റയാന്റെ സമീപം എത്തിയത്. കുഞ്ഞിനെയും എടുത്ത് രക്ഷാപ്രവർത്തകർ ആംബുലൻസിനകത്തേക്ക് ഓടി. തൊട്ടുപിന്നാലെ കുട്ടിയുടെ മാതാപിതാക്കളും ആംബുലൻസിലേക്ക് പാഞ്ഞു. സിനിമകളെ അനുസ്മരിക്കുന്ന രംഗങ്ങൾക്കൊടുവിൽ പരിശോധനകൾക്ക് പിന്നാലെ റയാൻ വിട പറഞ്ഞതായി ഔദ്യോഗിക അറിയിപ്പ് വന്നു. ഇതോടെ കൊടും തണുപ്പിനെ അതിജീവിച്ച് രക്ഷപെടുന്ന റയാനെ വരവേൽക്കാൻ തടിച്ചുകൂടിയവർ നിരാശരായി.

മൊറോക്കോയിലെ ഷെഫ്ചൗവൻ നഗരത്തിന് സമീപമുള്ള വീടിന് അടുത്തുള്ള കുഴൽക്കിണറിലാണ് റയാൻ വീണത്. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് കുട്ടി കുഴൽക്കിണറിൽ കുടുങ്ങിയത്. ഇടുങ്ങിയ കിണറിൽ 32 മീറ്റ‌ർ താഴ്ചയിൽ കുട്ടിയുണ്ടെന്ന് കണ്ടെത്തിയതോടെ രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു. ഓക്സിജനും വെള്ളവും ഭക്ഷണവും കുഴിക്ക് അകത്തേക്ക് എത്തിച്ചിരുന്നു. കിണറിന് സമീപമുള്ള മണ്ണ് നീക്കി കുഞ്ഞിന്റെ അടുത്തേക്ക് എത്താനുള്ള ശ്രമവും രക്ഷാപ്രവർത്തകർ നടത്തി. പാറകളെയും മണ്ണിടിച്ചിലിനെയും അതിജീവിച്ചുള്ള ദൗത്യം ഒടുവിൽ കുഞ്ഞിനടുത്ത് എത്തിച്ചെങ്കിലും അവന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുഞ്ഞ് മരിച്ചതായി അറിയിപ്പ് വന്നതിന് പിന്നാലെ റയാന്റെ മാതാപിതാക്കളെ മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു.

Share
Leave a Comment