എടക്കര: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. മുണ്ടേരി കുമ്പളപ്പാറ കോളനിയിലെ ചന്ദ്രൻ(40) നാണ് പരിക്കേറ്റത്.
വെള്ളിയാഴ്ചയാണ് സംഭവം. പോത്തുകല്ലിൽ പേയി കോളനിയിലേക്ക് മടങ്ങും വഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്ന് യുവാവ് പറയുന്നു. കുമ്പളപ്പാറ കോളനിക്ക് നൂറ് മീറ്റർ അടുത്തായി കുറുമ്പാട്ടിത്തോടിന് സമീപത്ത് വച്ച് ഒറ്റയാൻ ആക്രമിക്കുകയായിരുന്നു.
Read Also : മൂന്നാഴ്ചത്തെ വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
പിറകിൽ നിന്ന് തട്ടി നിലത്തിട്ടശേഷം തുമ്പിക്കൈകൊണ്ട് കുത്തി. വീണ്ടും കുത്താനൊരുങ്ങിയപ്പോൾ ചന്ദ്രൻ തുമ്പിക്കൈയിൽ പിടികൂടുകയും കൊമ്പൻ ചന്ദ്രനെ എറിയുകയുമായിരുന്നു. പരിക്കേറ്റ ചന്ദ്രൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments