ന്യൂഡല്‍ഹി : പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ രാഹുല്‍ ആരാണ് ? എന്ത് അധികാരമാണ് രാഹുലിന് ഉള്ളതെന്ന ചോദ്യവുമായി ബിജെപി.
കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് രാഹുലിനെതിരെ ചോദ്യശരങ്ങളുമായി രംഗത്ത് എത്തിയത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അതിനാല്‍ പ്രഖ്യാപനം നടത്താന്‍ എന്ത് അധികാരമാണ് രാഹുലിനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Read Also : വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർ ഫെബ്രുവരി 7 മുതല്‍ ഓഫീസിലെത്തണമെന്ന് നിർദ്ദേശം
‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത് തീര്‍ച്ചയായും പാര്‍ട്ടിയുടെ പ്രത്യേകാവകാശമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ 50 ഓളം എംപിമാരില്‍ ഒരാളാണ് രാഹുല്‍. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഒരു എംപി എന്ന നിലയില്‍ എന്ത് അധികാരമാണ് രാഹുലിനുള്ളത്’, ഷെഖാവത്ത് ചോദിച്ചു.
2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. ‘ഗാന്ധി’ എന്ന കുടുംബപ്പേര് ഉള്ളത് മാത്രമാണ് ഇപ്പോള്‍ രാഹുലിന്റെ ഏക യോഗ്യതയെന്നും ഷെഖാവത്ത് പരിഹസിച്ചു.
പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇന്നാണ് രാഹുല്‍ പ്രഖ്യാപിച്ചത്. നിലവിലെ മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധുവിനെ പൂര്‍ണമായും മാറ്റി നിര്‍ത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.
Post Your Comments