ദുബായ്: അനധികൃതമായി തേൻ വിൽപ്പന നടത്തിയ യുവാവിന് 3,000 ദിർഹം പിഴ ചുമത്തി യുഎഇ. ഇയാളെ യുഎഇയിൽ നിന്നും നാടുകടത്താനും തീരുമാനിച്ചു. അനധികൃതമായി തേൻ വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഒരാൾ മത്സ്യ-പച്ചക്കറി മാർക്കറ്റിൽ ഭിക്ഷ യാചിക്കുകയും തേൻ വിൽക്കുകയും ചെയ്യുന്നതായാണ് പോലീസിന് ലഭിച്ച വിവരം. അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കൽ മൂന്ന് പെട്ടി തേനും ഒരു നിശ്ചിത തുകയും ഉണ്ടായിരുന്നു. വിസ പുതുക്കാനുള്ള നടപടിയിലായതിനാലാണ് ലൈസൻസ് ലഭിക്കാതെ തേൻ വിൽപന നടത്തുന്നതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. താൻ മാർക്കറ്റിൽ ആളുകളോട് യാചിച്ചിട്ടില്ലെന്നും ഇയാൾ കോടതിയോട് പറഞ്ഞു.
കിലോയ്ക്ക് 20 ദിർഹത്തിൽ കൂടാത്ത വിലയ്ക്കാണ് താൻ തേൻ വാങ്ങുന്നതെന്നും കിലോയ്ക്ക് 50 ദിർഹത്തിനാണ് വിൽപ്പന നടത്തുന്നതെന്നും ഇയാൾ വ്യക്തമാക്കി.
Read Also: കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കാർഷിക മതിലുമായി കേരളാ കോൺഗ്രസ്: ആദ്യ തൈ നട്ട് ഉദ്ഘാടനം
Post Your Comments