Latest NewsIndiaNews

അവരുടെ ശബ്ദം എപ്പോഴും നിലനില്‍ക്കും : സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറിനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : അവരുടെ ശബ്ദം എപ്പോഴും എവിടെയും നില്‍നില്‍ക്കുമെന്ന് അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മളെ ഉപേക്ഷിച്ച് അവര്‍ സ്വര്‍ഗത്തിലേയ്ക്ക് പോയെങ്കിലും അവരുടെ മധുരമായ ശബ്ദം ഇവിടെ എല്ലായിടത്തും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുപി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഥുര, ആഗ്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read Also : സിൽവർ ലൈൻ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെകൊണ്ട് മാത്രം തീർക്കാൻ കഴിയുമോയെന്ന് സംശയം: റെയിൽവേ മന്ത്രാലയം

അതേസമയം, മുംബൈയില്‍ ഇന്ന് വൈകീട്ട് 6.30ന് നടക്കുന്ന ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ലത മങ്കേഷ്‌കറുടെ കുടുംബവുമായി പ്രധാനമന്ത്രി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്

ഇന്ന് രാവിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംഗീത ഇതിഹാസം ലത മങ്കേഷ്‌കറിന്റെ അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി എട്ടിനാണ് ലതമങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്രിയഗായികയോടുള്ള ആദര സൂചകമായി രാജ്യം രണ്ട് ദിവസത്തെ ദുഃഖാചരണം നടത്തും. രണ്ട് ദിവസത്തേയ്ക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാകില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button