റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മുക്തി നേടിയവർക്ക് ഉടൻ ബൂസ്റ്റർ ഡോസ് എടുക്കാം. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ക്വാറന്റെയ്ൻ കാലയളവിനു ശേഷം എടുക്കുന്ന പരിശോധനയിൽ നെഗറ്റീവാണെങ്കിൽ ഉടൻ തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. രണ്ടാമത്തെ ഡോസ് എടുത്ത് 3 മാസത്തിനുള്ളിൽ ബൂസ്റ്റർ ലഭിക്കും.
Read Also: ചെടി നഴ്‌സറിയില്‍ യുവതി മരിച്ച സംഭവം, കൊലപാതകമെന്ന് പൊലീസ് : വിനീതയുടെ നാലര പവന്റെ മാല കാണാനില്ല
അതേസമയം വിദേശ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പൗരന്മാർക്ക് ഈ മാസം 9 മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 16 വയസ്സിനു താഴെയുള്ളവർക്ക് ഇളവ് നൽകിയിട്ടുണ്ട്.
Read Also: മതമൗലികവാദം അവസാനിപ്പിക്കും : ഇസ്ലാമിക മതനിയമങ്ങൾ പരിഷ്കരിക്കാൻ സമിതി രൂപീകരിച്ച് ഫ്രാൻസ്
Post Your Comments