ഭുവനേശ്വർ: ഐഇഡി സ്ഫോടനത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഒഡിയ ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായിരുന്ന രോഹിത് ബിസ്വാൾ (43) ആണ് കൊല്ലപ്പെട്ടത്. ഒഡിഷയിലെ മദൻപൂർ-രാംപൂർ ബ്ലോക്കിലെ മോഹൻഗിരി ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്.
ഗ്രാമത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. തിരഞ്ഞെടുപ്പിൽ ആരും വോട്ട് ചെയ്യരുതെന്ന് മുന്നറിയിപ്പു നൽകിക്കൊണ്ട് കമ്മ്യൂണിസ്റ്റ് ഭീകരർ നോട്ടീസ് പതിച്ചിരുന്നു. ഇവയ്ക്കു സമീപം പോകാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ രോഹിത് മരണമടഞ്ഞുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി.
കർലർകുന്ത പാലത്തിനു സമീപം ജനാധിപത്യ വിരുദ്ധ പോസ്റ്ററുകൾ പതിച്ചിരുന്ന വിവരമറിഞ്ഞാണ് രോഹിത് ഇവിടെയെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞാൽ, ഭീകരർ ഇത്തരം പോസ്റ്ററുകൾ പതിക്കുന്നത് പതിവാണ്. അതിന്റെ കൂടെ, തൊട്ടുതൊട്ടില്ല എന്ന രീതിയിൽ സ്ഫോടകവസ്തുക്കളും അവർ സ്ഥാപിക്കുമെന്നതിനാൽ ജനങ്ങളാരും അടുത്തേക്ക് പോകാറില്ല. പോസ്റ്ററുകളെ സമീപിച്ച രോഹിത് അറിയാതെ റോഡിനടിയിൽ സ്ഥാപിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കളിൽ ചവിട്ടിക്കാണുമെന്ന് പോലീസ് പറയുന്നു.
Post Your Comments