ThiruvananthapuramKeralaNattuvarthaNews

‘ഉത്തർപ്രദേശിനെ കൊള്ളയടിക്കുക മാത്രമായിരുന്നു മുൻ സർക്കാരിന്റെ അജണ്ട’ : പ്രധാനമന്ത്രി നരേന്ദ്ര മോദി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്തില്ലെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ക്ക് സംസ്ഥാനം കൊള്ളയടിക്കാനും ജനങ്ങളെ ദ്രോഹിക്കാനും മാത്രമായിരുന്നു താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വികസനത്തിന് വേണ്ടിയാണ് ആഗ്രഹിക്കുന്നതെന്നും, വികസനമാണ് ഉത്തര്‍പ്രദേശിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് സംസ്ഥാനത്തില്‍ അധികാരത്തിലിരുന്നവര്‍ ജനങ്ങളുടെ വിശ്വാസത്തെയോ ആവശ്യങ്ങളെയോ പരിഗണിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ് കൊള്ളയടിക്കുക എന്നതുമാത്രമായിരുന്നു അവരുടെ അജണ്ടയെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button