Latest NewsKeralaNews

സിൽവർ ലൈൻ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെകൊണ്ട് മാത്രം തീർക്കാൻ കഴിയുമോയെന്ന് സംശയം: റെയിൽവേ മന്ത്രാലയം

സിൽവർ ലൈൻ പദ്ധതിയുടെ ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ടിൽ സാങ്കേതിക സാധ്യതാ വിവരങ്ങൾ ഒന്നും തന്നെ ഇല്ലെന്നും റെയിൽവേ മന്ത്രി എംപിക്ക് നൽകിയ മറുപടിയിൽ പറഞ്ഞു.

ദില്ലി: സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോ എന്നതിൽ സംശയം പ്രകടിപ്പിച്ച് റെയിൽവേ മന്ത്രാലയം. 63,941 കോടി രൂപ മുതൽമുടക്കുള്ള സിൽവർ ലൈൻ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെ കൊണ്ട് മാത്രം തീർക്കാൻ കഴിയില്ല. റെയിൽവേ പാത വികസനത്തിന് സിൽവർ ലൈൻ തടസ്സമാകും എന്ന ആശങ്കയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെൻ്റിൽ അബ്ദുൾ വഹാബ് എംപിക്ക് നൽകിയ മറുപടിയിൽ പങ്കുവെച്ചു.

Also read: പ്രവാസികൾക്കായി 12 പുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കി: മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതിയുടെ ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ടിൽ സാങ്കേതിക സാധ്യതാ വിവരങ്ങൾ ഒന്നും തന്നെ ഇല്ലെന്നും റെയിൽവേ മന്ത്രി എംപിക്ക് നൽകിയ മറുപടിയിൽ പറഞ്ഞു. വിശദമായ സാങ്കേതിക രേഖകൾ സമർപ്പിക്കാൻ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടതായും കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിനെ അറിയിച്ചു.

2019 ഡിസംബറിൽ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയത് വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഡി പി ആർ തയ്യാറാക്കുന്നതിനാണെന്നും റെയിൽവേ മന്ത്രി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button