‘നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓർക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ അവർക്ക് പിന്തുണ നൽകി നിൽക്കാം’, ഹ്യുണ്ടായ് പാകിസ്ഥാൻ എന്ന ഫേസ്‌ബുക്ക് പേജിൽ ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്റിലെ വാചകങ്ങളാണിത്. പോസ്റ്റിൽ കശ്മീരിന്റെ ചിത്രവും ഒപ്പം ഹ്യുണ്ടായ് പാകിസ്ഥാൻ, കശ്മീർ ഐക്യദാർഢ്യ ദിനം എന്നിങ്ങനെ രണ്ട് ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. ഹ്യുണ്ടായ് നിഷാത് ഒരു സംയുക്ത സംരംഭം ആണ്. നിഷാത് ഗ്രൂപ്പ്, സോജിറ്റ്സ് കോർപ്പറേഷൻ, മില്ലാത് ട്രാക്ടേഴ്‌സ് എന്നിവർ ചേർന്ന സംരംഭം. ഇവരുടെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
പാകിസ്ഥാനിൽ ഹ്യുണ്ടായ് കാറുകൾ അസംബിൾ ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് ഹ്യുണ്ടായ് നിഷാത് ആണ്. ഇന്ത്യയ്ക്കെതിരായ പോസ്റ്റിട്ട ഹ്യുണ്ടായ് പാകിസ്ഥാനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. കാശ്മീർ അവരുടേതാകും എന്നത് അവരുടെ സ്വപ്നം മാത്രമാണെന്ന് ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായതോടെ ഹ്യുണ്ടായ് പാകിസ്ഥാൻ പോസ്റ്റ് നീക്കം ചെയ്തു. പോസ്റ്റ് പിൻവലിപ്പിക്കുക എന്ന നീക്കം വിജയിച്ചതായി ശ്രീജിത്ത് പണിക്കർ തന്നെ വ്യക്തമാക്കി.
‘മിഷൻ സക്സസ്! അങ്ങനെ ഊളന്മാരായ ഹ്യുണ്ടായ് പാകിസ്ഥാൻ ചേട്ടന്മാർ കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഇട്ട പിന്തുണ പോസ്റ്റ് പിൻവലിച്ച് ഫൈസലാബാദിലെ കണ്ടം വഴി ഓടിയിട്ടുണ്ട്. അവന്മാരുടെ റേഞ്ചർമാരെ പോലെ തന്നെ, ഭീരുക്കൾ! ഹ്യുണ്ടായ് പാക്കിസ്ഥാൻ പേജ് കൈകാര്യം ചെയ്യുന്നത് ഹ്യുണ്ടായ് നിഷാത് ഗ്രൂപ്പ് ആണ്. അവരാണ് പാകിസ്ഥാനിൽ ഹ്യുണ്ടായ് കാറുകൾ അസംബിൾ ചെയ്ത് വിതരണം ചെയ്യുന്നത്’, ശ്രീജിത്ത് പണിക്കർ പറയുന്നു.
Post Your Comments