അബുദാബി: അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടും. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായാണ് നടപടി. ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യൻ പവലിയനിൽ നടത്താനിരുന്ന എല്ലാ സാംസ്കാരിക പരിപാടികളും രണ്ടു ദിവസത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
Read Also: വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ തടയാനുള്ള ക്യാമ്പയിനിൽ: മന്ത്രി ശിവന്‍കുട്ടി
ഇന്ന് രാവിലെയാണ് ലതാമങ്കേഷ്‌കർ അന്തരിച്ചത്. കോവിഡാനന്തര ചികിത്സയിൽ കഴിയവെയാണ് അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
Read Also: വിവാദങ്ങളിൽ ഇനിയും മാപ്പ് പറഞ്ഞില്ലെങ്കിൽ…: ഹരിത മുൻ നേതാക്കൾക്ക് ലീഗിന്റെ അന്ത്യശാസനം
വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ ലതാ മങ്കേഷ്‌കർ പാടിയിട്ടുണ്ട്. നൈറ്റിംഗേൾ ഓഫ് ഇന്ത്യ എന്നാണ് ലതാമങ്കേഷ്‌ക്കർ അറിയപ്പെടുന്നത്. ലതാ മങ്കേഷ്‌കറുടെ നിര്യാണത്തിൽ ഇന്ത്യയിൽ രണ്ട് ദിവസം ദു: ഖാചരണം നടത്തും. ലതാമങ്കേഷ്‌കറോടുള്ള ആദര സൂചകമായി ഇന്ത്യയുടെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
Post Your Comments