KeralaLatest NewsNews

വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ തടയാനുള്ള ക്യാമ്പയിനിൽ: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം : കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വി മുരളീധരന്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. വികസന വിരോധത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ചങ്ങായിമാരാണെന്നും മന്ത്രി വിമര്‍ശിച്ചു.

Read Also  :  ‘സലാമി സ്ലൈസിങ്’ യുദ്ധതന്ത്രം : ഇന്ത്യയെ കാർന്നു തിന്നുന്ന ചൈനീസ് കാൻസർ

കേരളം ഇപ്പോൾ വലിയൊരു വികസനക്കുതിപ്പിലാണ്. അസാധ്യമെന്ന് തോന്നുന്ന പല പദ്ധതികളും കേരളത്തില്‍ നടപ്പാകുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് തടയാന്‍ പ്രതിപക്ഷം ആവത് ശ്രമിച്ചു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ വികസന പദ്ധതികള്‍ ഓരോന്നായി നടപ്പാക്കുന്നു. കേരളത്തിലെ വികസന പദ്ധതികള്‍ക്കെതിരെയുള്ള ക്യാമ്പയിനിലാണ് വി മുരളീധരന്റെ ശ്രദ്ധ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇങ്ങനെ ചെയ്യുന്നത് ശരിയാണോയെന്ന് വി മുരളീധരന്‍ ചിന്തിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയില്‍ നാടിന് നല്ലത് ചെയ്യാനാണ് വി മുരളീധരന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button