KeralaLatest NewsNews

ഹിജാബ് വിഷയം കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചന : കര്‍ണാടക സാംസ്‌കാരിക മന്ത്രി വി.സുനില്‍ കുമാര്‍

ബെംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുശാസിക്കുന്ന ഡ്രസ് കോഡുകള്‍ കൃത്യമായി പാലിക്കണമെന്ന് കര്‍ണാടക സാംസ്‌കാരിക മന്ത്രി വി.സുനില്‍ കുമാര്‍. ‘വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡ്രസ് കോഡ് വളരെക്കാലമായി പ്രചാരത്തിലുള്ളതാണ്. അത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ചട്ടക്കൂടാണ് . വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാം, എന്നാല്‍ ക്ലാസ് മുറികള്‍ക്കുള്ളില്‍ പാടില്ല’, അദ്ദേഹം പറഞ്ഞു. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ മന്ത്രിയുടെ ജില്ലാ തല ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഹിജാബ് വിഷയം കര്‍ണാടകയില്‍ കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ്. ഒരു വശത്ത്, മത മൗലികവാദികള്‍ സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് അനുമതി നിഷേധിക്കുന്നു. മറുവശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിബന്ധനകള്‍ മാറ്റാന്‍ നിര്‍ദ്ദേശിക്കാന്‍ ശ്രമിക്കുന്നു. അത് സര്‍ക്കാരിന് സ്വീകാര്യമല്ല. ഹിജാബ് ധരിക്കുന്നതിനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ മുസ്ലീം സ്ത്രീകളെ മസ്ജിദുകളില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയും പോരാടണം’ മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button