വടശ്ശേരിക്കര: പെരുനാട് കോട്ടൂപ്പാറമലയിൽ തീപിടുത്തം. ശനിയാഴ്ച്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ആകാശംമുട്ടെ തീ ആളിക്കത്തിയത് പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി.
കോട്ടൂപ്പാറ മല പ്രദേശത്തെ ഏറ്റവും ഉയർന്ന മലകളിലൊന്നാണ്. ഇവിടെ മണിക്കൂറുകളോളം തീ ആളിക്കത്തിയത് സമീപ പഞ്ചായത്തുകളെയുൾപ്പെടെ ആശങ്കയിലാഴ്ത്തി. ജനവാസ മേഖലക്ക് സമീപം ഉയർന്ന് പൊങ്ങിയ തീകണ്ട് ദൂരസ്ഥലങ്ങളിൽ നിന്നുപോലും പൊലീസ് സ്റ്റേഷനുകളിലേക്ക് ഫോൺ വന്നു.
എറണാകുളം സ്വദേശി സ്വകാര്യ വ്യക്തിയുടെ മലയുടെ മുകളിൽ ഒരേക്കറിലായി വ്യാപിച്ചു കിടക്കുന്ന വസ്തുവിൽ കാട് വെട്ടിത്തെളിച്ച് മുന്നറിയിപ്പോ മുൻകരുതലുകളോ ഇല്ലാതെ തീയിട്ടതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. തൊട്ടടുത്ത് ഉണങ്ങിക്കിടന്ന റബർ തോട്ടങ്ങളിലേക്കും പുരയിടത്തിലേക്കും തീപ്പൊരി പറന്നുവീണ് തീപിടിക്കാനുള്ള സാധ്യതയും സമീപവാസികളെ ഏറെ പരിഭ്രാന്തരാക്കി.
Read Also : കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യ ഭക്ഷ്യോത്പന്ന കിറ്റ് എത്തിക്കും: കുവൈത്ത് വാണിജ്യ മന്ത്രാലയം
വേനൽക്കാലത്ത് ചപ്പുചവറുകൾക്ക് പോലും തീയിടുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കെ കോട്ടൂപ്പാറയിലെ വമ്പൻ തീയിടൽ പഞ്ചായത്തിനെപ്പോലും അറിയിച്ചിട്ടില്ലെന്ന് വാർഡ് മെംബർ കുറ്റപ്പെടുത്തി.
Post Your Comments