ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഇളവുകൾ അനുവദിക്കാൻ സാധ്യത. റാലികൾക്ക് അനുമതി ലഭിക്കുമെന്നാണ് സൂചന. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് അറിയാം.
Also read: ഡിസിസി ഭാരവാഹികളുടെ സാധ്യതാ പട്ടിക: ജില്ലകളിൽ തർക്കം തുടരുന്നു: സംസ്ഥാനതലത്തിൽ പരിഹരിക്കാൻ കെപിസിസി
കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇളവ് നൽകുന്ന കാര്യത്തിൽ കമ്മീഷൻ പുനരാലോചനയ്ക്ക് തയ്യാറാകുന്നത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു.
അതേസമയം, ഉത്തർപ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം മറ്റന്നാൾ അവസാനിക്കുകയാണ്. സംസ്ഥാനത്തെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് 10 ന് തെരഞ്ഞെടുപ്പ് നടക്കുക. 615 സ്ഥാനാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ മത്സരരംഗത്ത് ഉള്ളത്. വോട്ടെടുപ്പ് അടുത്തതോടെ പ്രചാരണ രംഗം കൂടുതൽ സജീവമായിരിക്കുകയാണ്. അമിത് ഷാ, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, ജയന്ത് ചൗധരി എന്നിവർ അവസാന ഘട്ട പ്രചാരണത്തിന് നേതൃത്വം വഹിക്കുകയാണ്. സമാജ് വാദി പാർട്ടിയിലെ അസംതൃപ്തരെ സഖ്യത്തിന് ക്ഷണിച്ചുകൊണ്ട് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ഇന്നലെ പ്രചാരണം നടത്തിയിരുന്നു.
Post Your Comments