കൽപ്പറ്റ: ഓട്ടോ ഇടിച്ചുവീണ കാൽനടയാത്രക്കാരനെ ആശുപത്രിലെത്തിക്കുന്നതിനു പകരം ഫോണ്‍ മോഷ്ടിച്ച് മുങ്ങിയ ഓട്ടോ ഡ്രൈവർക്ക് മൂന്നുവർഷവും ഒമ്പത് മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ കണിയാമ്പറ്റ മില്ലുമുക്ക് തുരുത്തിക്കണ്ടി വീട്ടിൽ അനീസ് (32) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2014-ൽ കൽപ്പറ്റ ബൈപാസിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കൽപ്പറ്റ ബൈപ്പാസിലൂടെ നടന്നു വരികയായിരുന്ന അലി എന്നയാളാണ് ഓട്ടോ ഇടിച്ച് മരിച്ചത്. അനീസ് സഞ്ചരിച്ച ഓട്ടോ അലിയെ ഇടിക്കുകയും ശേഷം അലിയെ ആശുപത്രിയിലെത്തിക്കാതെ അനീസ് അലിയുടെ മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു.
Read Also : തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് യുവജന പ്രകടന പത്രിക നൽകി പ്രിയങ്ക ഗാന്ധി
അശ്രദ്ധമായി വാഹനമോടിച്ച് ജീവഹാനി വരുത്തിയതിനും പരിക്കേറ്റയാൾക്ക് ചികിത്സ സൗകര്യം നൽകാതിരുന്നതിനും സംഭവം പൊലീസിൽ നിന്ന് മറച്ചുവച്ചതിനും മോഷണത്തിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി ഡിഡിപി കെ.ടി. സുലോചന ഹാജരായി.
Post Your Comments