ഡൽഹി:ഹ്യുണ്ടായ് പാകിസ്ഥാൻ എന്ന സോഷ്യൽ മീഡിയ പേജിൽ പാകിസ്ഥാന് അനുകൂലമായി ‘നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓർക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ അവർക്ക് പിന്തുണ നൽകി നിൽക്കാം’ എന്ന പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പോസ്റ്റിൽ കശ്മീരിന്റെ ചിത്രവും ഒപ്പം ഹ്യുണ്ടായ് പാകിസ്ഥാൻ, കശ്മീർ ഐക്യദാർഢ്യ ദിനം എന്നിങ്ങനെ രണ്ട് ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. ദാൽ തടാകത്തിൽ നിന്നുള്ള ഒരു ബോട്ടിന്റെ ചിത്രവും ദേശീയ അതിർത്തിയിലുള്ളത് പോലെ ‘കാശ്മീർ’ എന്ന വാചകവും മുള്ളുകമ്പി കൊണ്ട് ഘടിപ്പിച്ചതായിരുന്നു ട്വീറ്റ്.
ഫെബ്രുവരി 5ന് കാശ്മീർ ഐക്യദാർഢ്യ ദിനത്തിലാണ്, ഇന്ത്യയുടെ അവിഭാജ്യഘടകമായ പ്രദേശം വേർപെടുത്താൻ ശ്രമിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ അധികം താമസിയാതെ, പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. തുടർന്ന് ബോയ്‌കോട്ട് ഹ്യുണ്ടായ് (#BoycottHyundai) എന്ന ഹാഷ് ടാഗ്ക്യാമ്പയിൻ ട്രെൻഡുകളിലൊന്നാക്കി മാറ്റി. ഇതേതുടർന്ന് ഹ്യുണ്ടായ് പാകിസ്ഥാൻ, സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റ് പിൻവലിച്ചിരുന്നു.
വിവാദ ട്വീറ്റിനെക്കുറിച്ചുള്ള പ്രതിഷേധം ഹ്യുണ്ടായ് ഇന്ത്യയുടെ സോഷ്യൽ മീഡിയ പേജിൽ പ്രതികരണങ്ങളായി നിറഞ്ഞു. അതേസമയം, ഇന്ത്യയ്‌ക്കെതിരായ ഹ്യുണ്ടായ് പാകിസ്ഥാന്റെ ട്വീറ്റ് ഹ്യുണ്ടായ് ഇന്ത്യ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്ത നെറ്റിസൺമാരെ ഹ്യുണ്ടായ് ഇന്ത്യ ബ്ലോക്ക് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് ജനങ്ങൾ ബോയ്‌കോട്ട് ഹ്യുണ്ടായ് എന്ന ഹാഷ് ടാഗ്ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ ശക്തമാക്കിയിരിക്കുകയാണ്.
I am ashamed as a @HyundaiIndia customer. My next car won’t be from Hyundai.. https://t.co/skgPQQZJb5
— ravi (@ravigupta00) February 6, 2022
Post Your Comments