IdukkiKeralaNattuvarthaLatest NewsNews

ക​ട​യു​ടെ തി​ണ്ണ​യി​ലും ക​ലു​ങ്കി​ലും ര​ക്ത​ക്ക​റ : ആശങ്കയിലായി വ്യാപാരികൾ

10 മ​ണി​യോ​ടെ വീ​ണ്ടും എ​ത്തി​യ പൊ​ലീ​സ്​ പ​ഞ്ചാ​യ​ത്തി​ന്‍റെ സി.​സി ടി.​വി പ​രി​ശോ​ധി​ച്ച​​പ്പോ​ൾ ഒ​രാ​ൾ ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്ന​താ​യി ക​ണ്ടെ​ത്തി

മൂ​ല​മ​റ്റം: ക​ട​യു​ടെ തി​ണ്ണ​യി​ലും തൊ​ട്ട​ടു​ത്ത ക​ലു​ങ്കി​ലും ര​ക്ത​ക്ക​റ ക​ണ്ട​ത് വ്യാ​പാ​രി​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

എന്നാൽ സംഭവ​മ​റി​ഞ്ഞ്​ സ്ഥ​ല​ത്തെ​ത്തി​യ കാ​ഞ്ഞാ​ർ എ​സ്.​ഐ ഇ​സ്മാ​യി​ലും സം​ഘ​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താൻ സാധിച്ചില്ല. 10 മ​ണി​യോ​ടെ വീ​ണ്ടും എ​ത്തി​യ പൊ​ലീ​സ്​ പ​ഞ്ചാ​യ​ത്തി​ന്‍റെ സി.​സി ടി.​വി പ​രി​ശോ​ധി​ച്ച​​പ്പോ​ൾ ഒ​രാ​ൾ ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്ന​താ​യി ക​ണ്ടെ​ത്തി.

Read Also : ചീറിപ്പായുന്ന ഏത് വാഹനവും ഇവിടെ ബ്രേക്ക് ചവിട്ടും: അപകടക്കെണിയായി വയനാട്ടിൽ ഒരു കൺഫ്യൂഷൻ ജംഗ്ഷൻ

തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ അ​റ​ക്കു​ളം ആ​ലി​ൻ​ചു​വ​ട് പെ​രു​മ്പാ​റ അ​ടി​യി​ൽ സോ​മി​യാ​ണ്​ അ​വി​ടെ​യു​ണ്ടായി​രു​ന്ന​തെ​ന്ന്​ ക​ണ്ടെ​ത്തി. ഇ​യാ​ൾ വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച​ശേ​ഷം സ്റ്റാ​ൻ​ഡി​ൽ കി​ട​ന്നു​റ​ങ്ങി എ​ഴു​ന്നേ​റ്റ​പ്പോ​ൾ വീ​ണ് ത​ല​ക്ക് പ​രി​ക്കു​പ​റ്റി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​വുകയായിരുന്നു. തുടർന്ന് പൊ​ലീ​സ്​ ഇ​യാ​ളെ അ​റ​ക്കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് ചികിത്സ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button