ThiruvananthapuramKeralaNattuvarthaLatest NewsNews

രാഹുൽ ഗാന്ധിക്ക് സ്ഥാനമില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ എന്ത് അധികാരമാണ് രാഹുലിനുള്ളതെന്ന് ബിജെപി

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുന്നത് ചോദ്യം ചെയ്ത് ബിജെപി. ചരൺജിത് ചന്നിയെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിരുന്നു ബിജെപിയുടെ ചോദ്യം. രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയിൽ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അതിനാൽ പ്രഖ്യാപനം നടത്താൻ എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളതെന്നും ബിജെപി ചോദിച്ചു.

കേന്ദ്ര ജലശക്തി മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് രാഹുലിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കോൺഗ്രസിന്റെ എംപിമാരിൽ ഒരാൾ മാത്രമാണ് രാഹുൽ ഗാന്ധിയെന്നും പാർട്ടിയിൽ അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളതെന്ന് പഞ്ചാബിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവെന്നും ഷെഖാവത്ത് പറഞ്ഞു.

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഗാന്ധി’ എന്ന കുടുംബപ്പേര് ഉള്ളത് മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഏക യോഗ്യത,’ ബിജെപി നേതാവ് പരിഹസിച്ചു.

‘മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നത് തീർച്ചയായും പാർട്ടിയുടെ പ്രത്യേകാവകാശമാണ്. എന്നാൽ കോൺഗ്രസിന്റെ 50-ഓളം എംപിമാരിൽ ഒരാളെന്നതിലുപരി, പാർട്ടിയിൽ ഇപ്പോൾ എന്ത് അധികാരമാണ് രാഹുലിനുള്ളതെന്ന് പഞ്ചാബിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു’ ഷെഖാവത്ത് പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button