കോഴിക്കോട്: നരിക്കുനിയിൽ നടന്ന ലഹരി വേട്ടയിൽ പുതിയ ഇനം മയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി യുവാവ് പിടിയിലായി. ചേളന്നൂർ സ്വദേശിയായ കണ്ണങ്കര കിഴക്കേ നേരത്ത് കിരൺ(24) ആണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. 1160 മില്ലിഗ്രാം എംഡിഎം 120 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
Also Read : ലതാ മങ്കേഷ്കറുടെ ആരോഗ്യനില അതീവ ഗുരുതരം : പ്രാർത്ഥനയോടെ ആരാധകർ
റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നാർക്കോട്ടിക് ഡി.വൈ.എസ്.പി അശ്വകുമാറിന് നേതൃത്വത്തിൽ നരിക്കുനിയിൽ വച്ചാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഒരു കാറും പൊലീസ് പിടിച്ചെടുത്തു മറ്റൊരു കാറിലെത്തിയ യുവാവ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി പോലീസ്. ഇയാൾക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗം ഈ പ്രദേശങ്ങളിൽ കൂടി വരികയാണെന്ന് പോലീസ് അഭിപ്രായപ്പെട്ടു.
Post Your Comments