മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ക്രിക്കറ്റ് പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യന്‍ ടീമില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് യുവതാരത്തെ ഉൾപ്പെടുത്തി ബിസിസിഐ. ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ നേരത്തേ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉൾപ്പെടുത്തിയിരുന്നെങ്കിലും താരത്തിന് ഞായറാഴ്ച തുടങ്ങുന്ന മത്സരത്തിൽ കളിക്കാൻ കഴിയില്ല.
ഇതോടെ ഇന്ത്യന്‍ ഏകദിന ടീമിലേക്കു ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തി. ഐപിഎല്ലില്‍ നേരത്തേ രോഹിത്തിനൊപ്പം തകര്‍പ്പന്‍ ഓപ്പണിങ് കൂട്ടുകെട്ടുകളില്‍ പങ്കാളിയായിട്ടുള്ള താരമാണ് ഇഷാന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയ ഇഷാന്‍ കിഷനെ ഏകദിന ടീമിലേക്കും അപ്രതീക്ഷിതമായി താരത്തിനു വിളി വന്നിരിക്കുകയാണ്.
ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയിരുന്നു. ഈ പരമ്പരയിലൂടെയായിരുന്നു ഇഷാന്റെ അരങ്ങേറ്റം. കൊളംബോയില്‍ നടന്ന ഏകദിനത്തിലണ് താരം ഇന്ത്യക്കു വേണ്ടി കന്നി മല്‍സരം കളിച്ചത്. ഈ മല്‍സരത്തില്‍ 42 ബോളില്‍ 59 റണ്‍സ് അടിച്ചെടുത്ത് താരം വരവറിയിച്ചിരുന്നു. എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ പ്രകടനം ആവര്‍ത്തിക്കാനായില്ല.
Read Also:- ദിവസവും ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
രണ്ടു ഓപ്പണര്‍മാരെ കൊവിഡ് പോസിറ്റീവായതും മറ്റൊരു ഓപ്പണര്‍ നേരത്തേ പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഏകദിന ടീമിലേക്കു ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തിയത്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ മത്സരം നടക്കുന്ന ഞായറാഴ്ചയാണ് മായങ്കിന്റെ ക്വാറന്റീന്‍ അവസാനിക്കുന്നത്. ഇതോടെയാണ് ഇഷാന്‍ കിഷന് അവസരം വന്നേക്കുമെന്ന് കരുതുന്നത്.
Post Your Comments