Latest NewsNewsInternational

ഒരു വീട്ടിൽ എട്ട് ഭാര്യമാർക്കൊപ്പം താമസം: വേറിട്ട ജീവിതകഥ പറഞ്ഞ് ടാറ്റൂ ആർട്ടിസ്റ്റ്

ഒരു മുറിയിൽ രണ്ട് ഭാര്യമാർ വീതമാണ് ഉറങ്ങുന്നത്. ഭർത്താവിനൊപ്പം കിടക്ക പങ്കിടുന്നതാകട്ടെ ഊഴമനുസരിച്ചും. ഈ രീതിയിലൊന്നും ഇവരിലാർക്കും ഒരു പരാതിയുമില്ല.

രണ്ടു ഭാര്യമാരുള്ള ആളുകളുടെ കഥ കേൾക്കുമ്പോൾ തന്നെ ഇവരുടെ കുടുംബ ജീവിതം എങ്ങനെയാകും മുന്നോട്ട് പോവുക എന്ന ആകാംക്ഷ ഉയരുന്നവരാണ് നമ്മളിൽ ഏറെയും. എന്നാൽ അടുത്തിടെയായി ഒരുവീട്ടിൽ തന്നെ രണ്ട് പേർക്കൊപ്പം കഴിയുന്ന നിരവധി ആളുകളുടെ വാർത്ത പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഒരു വീട്ടിൽ എട്ട് ഭാര്യമാർക്കൊപ്പം കഴിയുന്ന യുവ ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ജീവിത കഥയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുന്നുത്. ഓങ് ഡാം സോറോട്ട് എന്ന യുവാവാണ് ദാമ്പത്യ ജീവിതത്തിന്‍റെ പേരിൽ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. ഭാര്യമാരെ ആദ്യമായി കണ്ട കഥയും അവരുടെ ജീവിതത്തെക്കുറിച്ചും സോറോട്ട് പറയുന്നത് അറിയാം.

ഓങ് ഡാം സോറോട്ട് ആദ്യമായി വിവാഹം കഴിച്ചത് നോങ് സ്പ്രൈറ്റ് എന്ന യുവതിയെയാണ്. ഒരു സുഹൃത്തിന്‍റെ വിവാഹ ചടങ്ങിൽവെച്ചാണ് സോറോട്ട് നോങ്ങിനെ ആദ്യമായി കാണുന്നത്. ഇവിടെ വെച്ച് തന്നെ വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. രണ്ടാമത്തെ ഭാര്യയായ നോങ് എല്ലിനെ കണ്ടുമുട്ടിയത് ഒരു മാർക്കറ്റിൽവെച്ചാണ്. മൂന്നാമത്തെയാളായ നോങ് നാനിനെ ആശുപത്രിയിൽ വെച്ചും.

Read Also: സൗദിയിലേക്കെത്തുന്നവർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: 8 വയസിന് താഴെയുള്ളവർക്ക് ഇളവ്

അടുത്ത മൂന്ന് പങ്കാളികളെ ഇയാൾ കണ്ടെത്തിയത് സോഷ്യൽ മീഡിയയിൽ നിന്നാണ്. നാലാമത്തെയാളെ ഇൻസ്റ്റാഗ്രാമിലൂടെയും, അഞ്ചാമത്തെയാളെ ഫേസ്ബുക്കിൽ നിന്നും ആറാമത്തെയാളെ ടിക് ടോക്കിൽ നിന്നുമാണ് പരിചയപ്പെട്ടതെന്നും സോറോട്ട് അഭിമുഖത്തിൽ പറഞ്ഞു. ഏഴാമത്തെ ഭാര്യയായ നോങ് ഫിലിമിനെ അമ്മയോടൊപ്പം അമ്പലത്തിൽ പോയപ്പോഴായിരുന്നു സോറോട്ട് കണ്ടുമുട്ടിയത്. തന്‍റെ നാല് ഭാര്യമാർക്കൊപ്പം പട്ടായയിൽ അവധി ആഘോഷിക്കാൻ പോയപ്പോഴാണ് എട്ടമാത്തെയാളെ യുവാവ് കണ്ടുമുട്ടുന്നത്. നോങ് മയിയെന്നാണ് ഈ യുവതിയുടെ പേര്.

തങ്ങൾ തമ്മിൽ ഇതുവരെയും വഴക്കിട്ടിട്ടില്ലെന്നും ഭർത്താവ് വളരെ നല്ല രീതിയിലാണ് തങ്ങളോട് പെരുമാറുന്നതെന്നുമാണ് യുവതികൾ പറയുന്നത്. ‘നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കരുതലും പരിഗണനയും ഉള്ള മനുഷ്യൻ അദ്ദേഹമാണ്,’ എട്ട് സ്ത്രീകളും ഒരേ സ്വരത്തിൽ പറയുന്നു. സോറോട്ടിന്‍റെ രണ്ട് ഭാര്യമാർ നിലവിൽ ഗർഭിണികളാണ്. ആദ്യ ഭാര്യയിൽ ഇദ്ദേഹത്തിന് ഒരു മകനും ഉണ്ട്. എട്ട് ഭാര്യമാർക്കൊപ്പം ഇദ്ദേഹം കഴിയുന്ന വീട്ടിൽ നാല് കിടപ്പുമുറികൾ മാത്രമാണ് ഉള്ളത്. ഒരു മുറിയിൽ രണ്ട് ഭാര്യമാർ വീതമാണ് ഉറങ്ങുന്നത്. ഭർത്താവിനൊപ്പം കിടക്ക പങ്കിടുന്നതാകട്ടെ ഊഴമനുസരിച്ചും. ഈ രീതിയിലൊന്നും ഇവരിലാർക്കും ഒരു പരാതിയുമില്ല.

പരമ്പരാഗത ടാറ്റൂ ആർട്ടായ യന്ത്രയിൽ പേരുകേട്ട വ്യക്തിയാണ് ഓങ് ഡാം സോറോട്ട്. കഴിഞ്ഞയാഴ്ച തായ്‌ലൻഡിലെ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോറോട്ട് എട്ട് ഭാര്യമാർക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. അവതാരകന് തന്‍റെ എട്ട് ഭാര്യമാരെയും പരിചയപ്പെടുത്തുകയും തന്നോടൊപ്പമുള്ള ബന്ധത്തെക്കുറിച്ച് അവരോടെല്ലാം സംസാരിക്കുകയും ചെയ്താണ് സോറോട്ട് എട്ട് പേർക്കൊപ്പം ഒരുവീട്ടിൽ കഴിയുന്നത് എങ്ങനെയാണെന്ന് പറഞ്ഞത്. എട്ട് ഭാര്യമാരെയും സോറോട്ട് പരിചയപ്പെടുത്തിയപ്പോൾ, തങ്ങളുടെ ഭർത്താവാണ് ഈ ലോകത്തേക്ക് വെച്ച് ഏറ്റവും മികച്ച ഭർത്താവെന്നാണ് യുവതികൾ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button