ErnakulamLatest NewsKeralaNattuvarthaNews

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ പീഡന ആരോപണം: യുവതികള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ്

കൊച്ചി: പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ യുവതികള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. പരാതിയുണ്ടെങ്കില്‍ യുവതികള്‍ ഭയന്ന് നില്‍ക്കാതെ മുന്നോട്ട് വരണമെന്നും പരാതി നല്‍കുന്നവരുടെ വിവരം അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി. യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. കൊച്ചി സെന്‍ട്രല്‍ എസിപിയുടെ മേല്‍ നോട്ടത്തില്‍ ചേരാനല്ലൂര്‍ എസ്എച്ച്ഒയാണ് അന്വേഷണം നടത്തുന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ ടാറ്റു സ്റ്റുഡിയോ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ സുജീഷ് സ്ഥാപനം പൂട്ടി ഒളിവില്‍ പോയിരിക്കുകയാണ്. പൊലീസ് ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

ആരോടും മിണ്ടാതെ, മിഴികളിൽ നോക്കാതെ മഞ്ഞിൽ മായുന്ന മൂക സന്ധ്യ: ‘എല്ലാം കഴിഞ്ഞില്ലേ’യെന്ന് മാത്രം പറഞ്ഞ് ജി മടങ്ങി

അതേസമയം, കൊച്ചിയിലെ ടാറ്റൂ സെന്ററുകളില്‍ ലൈസന്‍സും രജിസ്റ്ററുകളും ഉൾപ്പെടെ പൊലീസ് വ്യാപക പരിശോധന നടത്തി വരികയാണ്. ലഹരിമരുന്ന് ഉപയോഗമുണ്ടോ എന്നതടക്കം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി സമൂഹ മാധ്യമത്തിലൂടെ, സുജീഷിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയത്. പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതി നടന്ന അതിക്രമത്തെ കുറിച്ച് വിശദീകരിച്ചെങ്കിലും, രേഖാമൂലമുള്ള പരാതി നല്‍കിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button