തിരുവനന്തപുരം: കൊച്ചിയിൽ വീണ്ടും ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. കുൽദീപ് കൃഷ്ണ എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ് സഹപ്രവർത്തക പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കുൽദീപിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ഇടപ്പള്ളിയിലെ ഡീപ്പ് ഇങ്ക് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് കുൽദീപ് കൃഷ്ണ.
2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡന ദൃശ്യം ഒളിക്യാമറയിൽ പകർത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. കാസർകോട് സ്വദേശിയാണ് കുൽദീപ് കൃഷ്ണ.
അതേസമയം, കൊച്ചിയിലെ ടാറ്റൂ ആർടിസ്റ്റ് സുജേഷിനെതിരെ പരാതി നൽകിയവരുടെ എണ്ണം ഏഴായി. ഒരു വിദേശ വനിതയാണ് ഏറ്റവും ഒടുവിൽ പരാതി നൽകിയിരിക്കുന്നത്. 2019-ൽ കൊച്ചിയിലെ കോളേജിൽ വിദ്യാർത്ഥിനിയായിരിക്കെ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോയിൽ വെച്ച് സുജേഷ് ലൈംഗികാതിക്രമം നടത്തിയെന്നതാണ് പരാതി. സുജേഷിനെതിരെ നിരവധി യുവതികൾ മീടു പോസ്റ്റിട്ട കാര്യം സുഹൃത്തിൽ നിന്ന് അറിഞ്ഞതിനെ തുടർന്നാണ് പരാതി നൽകാൻ വിദേശ വനിതയും തീരുമാനിച്ചത്.
Post Your Comments