തിരുവനന്തപുരം: ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നടത്തുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി മുഖേന പരാതി സമർപ്പിച്ചവരിൽ എട്ടു പേർക്ക് മുൻഗണനാ കാർഡുകൾ ലഭ്യമാക്കുന്നതിനു നടപടിയായി. ജനുവരിയിൽ നടത്തിയ ഫോൺ ഇൻ-പ്രോഗ്രാമിൽ ലഭിച്ച പരാതികൾ പരിഗണിച്ചാണു തീരുമാനം.
Read Also: കേരളം ഇന്ത്യയുടെ ഭാഗമല്ലെന്ന രീതിയിലാണ് കേന്ദ്രനയമെന്ന് കോടിയേരി ബാലകൃഷ്ണന്‍
ആകെ 26 പരാതികളാണു ജനുവരിയിലെ ഫോൺ-ഇൻ പരിപാടിയിൽ ലഭിച്ചത്. ഇതിൽ 14 എണ്ണം മുൻഗണനാ കാർഡുകൾ സംബന്ധിച്ചായിരുന്നു. പരാതിക്കാരിൽ മൂന്നു പേർ മുൻഗണനാ കാർഡിന് അർഹതയില്ലാത്തവരാണെന്നു കണ്ടെത്തി. മൂന്നു പേരോടു ബന്ധപ്പെട്ട സപ്ലൈ ഓഫിസിൽ അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകി. ഈ മാസത്തെ ഫോൺ-ഇൻ പരിപാടി കഴിഞ്ഞ ദിവസം നടന്നു. ലഭിച്ച പരാതികൾ പരിശോധിക്കാൻ മന്ത്രി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബുവും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
Post Your Comments