തിരുവനന്തപുരം: കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കാത്ത രീതിയിലാണ് കേന്ദ്രനയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര ബജറ്റില്‍ ഇത് പ്രതിഫലിച്ചതായി അദ്ദേഹം ആരോപിച്ചു.
‘കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നത് അംഗീകരിച്ചില്ല, പാലക്കാട് കോച്ച് ഫാക്ടറിക്കായി ചര്‍ച്ച പോലും നടത്താന്‍ തയ്യാറായില്ല. ജിഎസ്ടി നഷ്ടപരിഹാര വിഷയത്തില്‍ സംസ്ഥാനത്തിന് അനുകൂല നിലപാടെടുത്തില്ല, സംസ്ഥാനത്തിനുളള കേന്ദ്രവിഹിതം അപര്യാപ്തമാണെന്നും കേന്ദ്ര ബജറ്റ് സംസ്ഥാന വികസനത്തിന് ഗുണം ചെയ്യില്ല’, കോടിയേരി ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.
സംസ്ഥാനത്തെ എം.പിമാരും ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. കെ റെയിലില്‍ കേന്ദ്രം അനുമതി നിഷേധിച്ചു എന്ന വാദം വസ്തുതാപരമായി ശരിയല്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
Post Your Comments