KeralaLatest NewsNews

ലൈഫ് മിഷന്‍ അപേക്ഷകരില്‍ വ്യാജന്മാര്‍: എംഎൽഎയുടെ പേരിൽ വരെ അപേക്ഷ

നേരത്തേ കരുതിയിരുന്ന ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഓരോ അപേക്ഷയിലും മാറ്റിമാറ്റി ഉള്‍പ്പെടുത്തുകയായിരുന്നു.

പാലക്കാട്: ജില്ലയിൽ ലൈഫ് മിഷന്‍ അപേക്ഷകരില്‍ വ്യാജന്മാര്‍ വ്യാപകമായി കടന്നുകൂടിയെന്ന് കണ്ടെത്തല്‍. പട്ടിത്തറ പ‍ഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മാത്രം 11 ആളുകൾ വ്യാജരേഖ സമര്‍പ്പിച്ചതായി തെളിഞ്ഞു. പി.പി.സുമോദ് എംഎല്‍എയുടെ ജാതിവിവരങ്ങളാണു രണ്ട് അപേക്ഷകളില്‍ ഉപയോഗിച്ചിട്ടുള്ളത്. മരിച്ചവരുടെ പേരില്‍ നേരത്തേ ക്ഷേമ പെന്‍ഷന് അപേക്ഷ തയാറാക്കിയെന്ന് കണ്ടെത്തിയ ഇടത് അംഗത്തിന്റെ വാര്‍ഡിലാണ് പുതിയ തട്ടിപ്പിനുള്ള ശ്രമം.

രണ്ട് അപേക്ഷകരുടെ നമ്പരില്‍ തെളിയുന്നത് തരൂര്‍ എംഎല്‍എ പി.പി.സുമോദിന്റെ ജാതി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍. സുമോദ് നേരത്തേ നല്‍കിയ വിവരങ്ങള്‍ കംപ്യൂട്ടര്‍ സെന്റര്‍ ദുരുപയോഗം ചെയ്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിവരങ്ങള്‍ ചേര്‍ത്തത് ആലൂരിലെ കംപ്യൂട്ടര്‍ സെന്ററിലാണെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തേ കരുതിയിരുന്ന ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഓരോ അപേക്ഷയിലും മാറ്റിമാറ്റി ഉള്‍പ്പെടുത്തുകയായിരുന്നു.

Read Also: കർഷകർക്ക് താങ്ങുവില നേരിട്ട് നൽകുന്നതിനായി 2.3 ലക്ഷം കോടി രൂപ നീക്കിവയ്ക്കും, ജൽജീവൻ മിഷന് 60,000 കോടി: ധനമന്ത്രി

സംശയം തോന്നിയ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബാര്‍കോഡ് സ്കാന്‍ ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇതേ വാര്‍ഡില്‍ നേരത്തേ മരിച്ചവരുടെ പേരില്‍ പെന്‍ഷന്‍ ആനുകൂല്യം നേടാനുള്ള ശ്രമമുണ്ടായിരുന്നു. കലക്ടര്‍ ഇടപെട്ടാണു തടഞ്ഞത്. ഒരു വാര്‍ഡിലെ മാത്രം ക്രമക്കേടുകള്‍ ഇത്തരത്തിലെങ്കില്‍ മറ്റിടങ്ങളിലും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും പൊലീസിനും പഞ്ചായത്ത് ഭരണസമിതി പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Back to top button