ആലുവ: ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണെന്ന് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ. സ്വർണ്ണക്കടത്ത് അടക്കമുള്ള കേസുകൾ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ലെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസ് അന്യരാജ്യത്തിന്റെ ചുമലില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ സിപിഐഎം നേതാക്കള്‍ ശ്രമിക്കുന്നുയെന്നും പിടിയിലായ പ്രതികളെയും ഉന്നതരെയും രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുകയാണെന്നും വി. മുരളീധരന്‍ ആലുവയില്‍ പറഞ്ഞു.
Read Also: തൃശൂരില്‍ 10 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം നാലു പേര്‍ പിടിയില്‍
അതേസമയം ലൈഫ് പദ്ധതി കേസിൽ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിബിഐ ലൈഫ് പദ്ധതിയില്‍ കേസ് എടുത്തത് അസ്വാഭാവിക നടപടിയാണെന്നും കോണ്‍സുലേറ്റുമായി ബന്ധമുള്ളവര്‍ കമ്മീഷന്‍ വാങ്ങിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടാകില്ലായെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments