Latest NewsNewsIndia

പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിപ്പിക്കണം: പ്രതിഷേധവുമായി ആൺ കുട്ടികൾ

സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും ഞാൻ പാലിക്കണം.

ഉഡുപ്പി: കർണാടകയിൽ ഹിജാബ് വിവാദം രൂക്ഷമായി തുടരുന്നതിനിടെ പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ആൺ കുട്ടികൽ. കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്സ് ആർട്സ് ആന്റ് സയൻസ് ഡി​ഗ്രി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി 40 ഓളം മുസ്ലിം ആൺകുട്ടികളും രം​ഗത്തെത്തി. കോളേജിലെ യൂണിഫോം ചട്ടം ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥിനികളെ ക്ലാസിൽ ,കയറ്റാതിരുന്നത്. ചട്ടപ്രകാരം വിദ്യാർത്ഥിനികൾക്ക് യൂണിഫോമിന്റെ നിറത്തിലുള്ള ഷാൾ അണിയാവുന്നതാണ്. യൂണിഫോമല്ലാത്ത മറ്റൊരു വസ്ത്രവും ധരിക്കാൻ പാടില്ല.

Read Also: വാ​ക്കു​ത​ർ​ക്കം കൈയ്യാങ്കളിയിൽ : ഗു​ണ്ടാ നേ​താ​വി​നു വെ​ട്ടേ​റ്റ സംഭവത്തിലെ പ്രതി പിടിയിൽ

അതേസമയം കോളേജിൽ സൗഹൃദാന്തരീക്ഷം കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നാണ് പ്രിൻസിപ്പൽ നാരായൺ ഷെട്ടി പറയുന്നത്. ഞാനൊരു സർക്കാർ ജീവനക്കാരനാണ്. സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും ഞാൻ പാലിക്കണം. ചില വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് കോളേജിൽ പ്രവേശിക്കുമെന്ന് എന്നോട് പറഞ്ഞു. മതത്തിന്റെ പേരിൽ സൗഹാർദം തകർത്താൻ ഉത്തരവാദി പ്രിൻസിപ്പിലായിരിക്കുമെന്നും ഇദ്ദേഹം പറയുന്നു. ഉഡുപ്പിയിലെ മറ്റ് കോളേജുകളിലും ഹിജാബ് വിവാദം ഉടലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button