പെരുമ്പാവൂർ: വാക്കുതർക്കത്തിനിടെ ഗുണ്ടാ നേതാവിനു വെട്ടേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. കോട്ടപ്പടി പ്ലാമൂടി തേറോടത്തിമല വേലായുധനെ (49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടനാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊമ്പനാട് സ്വദേശി ലിന്റു(24)വിനെയാണ് ഇയാൾ വെട്ടിയത്.
വ്യാഴാഴ്ച ഉച്ചയോടെ കിഴക്കേ അയ്മുറി ജംഗ്ഷനിലെ ഇറച്ചിക്കടയുടെ മുന്നിലായിരുന്നു സംഭവം. ദിവസങ്ങൾക്ക് മുമ്പ് വേലായുധന്റെ മക്കളും ലിന്റുവും തമ്മിൽ അടിപിടിയുണ്ടായിരുന്നു. ഇന്നലെ ഇതിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തെത്തുടർന്നു വേലായുധൻ സമീപത്തെ ഇറച്ചിക്കടയിൽ നിന്നു കത്തിയെടുത്ത് ലിന്റുവിനെ വെട്ടുകയായിരുന്നു.
Read Also : മുഖ്യമന്ത്രി രാജിവെക്കണം, കഴിവ് തെളിയിച്ച മരുമകന് മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കണം: പിസി ജോര്‍ജ്
തുടർന്ന് സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെട്ട വേലായുധനെ മണിക്കൂറുകൾക്കകം കോടനാട് പൊലീസ് പിടികൂടി. എഎസ്പി അനൂജ് പലിവാൽ, എസ്എച്ച്ഒ സജി മാർക്കോസ്, എസ്ഐമാരായ പുഷ്പരാജൻ, പി.വി. ദേവസി, എഎസ്ഐ പി.വി.തങ്കച്ചൻ, എസ്സിപിഒ ശിവാനന്ദൻ കർത്ത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments