ഇടുക്കി: പാർട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി. ബ്രാഹ്മണൻ ആയത് കൊണ്ടല്ല, എസ്.സി വിഭാഗക്കാരൻ ആയത് കൊണ്ടാണ് രാജേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയത്. പത്രസമ്മേളനം നടത്തിയാൽ പാർട്ടിയ്ക്കും കൂടുതൽ പറയേണ്ടി വരുമെന്ന് എംഎം മണി മുന്നറിയിപ്പ് നൽകി. ജാതി നോക്കിയത് കൊണ്ടാണ് രാജേന്ദ്രൻ മൂന്ന് തവണ എംഎൽഎ ആയി ഞെളിഞ്ഞ് നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവികുളത്ത് ജാതി വിഷയം ചർച്ചയാക്കിയത് സിപിഎം ആണെന്നായിരുന്നു മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ ആരോപണം. ജാതി വിഷയം ചർച്ചയാക്കിയത് പാർട്ടിയാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം കുറേ കാലങ്ങളായി നടക്കുന്നതാണെന്നായിരുന്നു രാജേന്ദ്രന്റെ ആരോപണം. പാർട്ടി വിട്ടതിനാൽ തന്നെ ഉപദ്രവിക്കരുത് . താൻ അത് താങ്ങിയേക്കും.
വേദനിച്ചാലും , ഉപദ്രവിച്ചാലും സഹിക്കും .കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന് ബോർഡ് വച്ചാൽ ഓടി വന്ന് അംഗത്വം എടുത്തവരല്ല ആളുകൾ അതിനു പുറകിൽ ആരുടെയെങ്കിലും ,പ്രേരണ , ഇടപെടൽ , ആശയം ഒക്കെയുണ്ടാവും .മോശമായ തരത്തിൽ ഇത് വരെ പാർട്ടിയിൽ ഇടപെട്ടിട്ടില്ലെന്നാണ് രാജേന്ദ്രൻ പ്രതികരിച്ചിരുന്നത്. തനിക്കെതിരെ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ ശരിയല്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.
Post Your Comments