Latest NewsNewsIndia

വീട്ടമ്മമാര്‍ ഉള്‍പ്പെടെ സെക്‌സ് റാക്കറ്റ് : മുഖ്യപ്രതി ഷമീമയും സംഘവും അറസ്റ്റില്‍

മംഗളൂരു : വീട്ടമ്മമാരേയും കോളേജ് വിദ്യാര്‍ത്ഥിനികളെയും ഉപയോഗിച്ച് വേശ്യാവൃത്തി നടത്തിയിരുന്ന അഞ്ചംഗ സംഘം അറസ്റ്റിലായി. മംഗളൂരുവിലാണ് സംഭവം. 17 കാരിയായ അതിജീവിതയുടെ പരാതിയില്‍ സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭര്‍ത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്. മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും മംഗളൂരു സിറ്റി പോലീസ് അറിയിച്ചു.

Read Also : ഹിജാബ് വിലക്ക് സ്ത്രീ-വിദ്യാർത്ഥി വിരുദ്ധ നടപടി, എല്ലാ മുസ്ലിം വിദ്യാർത്ഥിനികൾക്കും നീതി ലഭ്യമാക്കണം: എസ്എഫ്ഐ

കോളേജ് വിദ്യാര്‍ത്ഥിനികളെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് സംഘം വലയിലാക്കിയത്. സംഘത്തിന്റെ അക്രമത്തില്‍ പെട്ട 17 കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അട്ടാവര്‍ നന്ദിഗുഡയിലുള്ള അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയിരുന്ന സംഘത്തെ കണ്ടെത്തിയത്.

ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button