Latest NewsNewsIndia

ഹിജാബ് വിവാദം: ‘ഐ ലവ് ഹിജാബ്’ ക്യാമ്പയിനുമായി വിദ്യാർത്ഥിനികൾ, പഠിക്കണമെങ്കിൽ യൂണിഫോമിട്ട് വരണമെന്ന് മന്ത്രി

കർണാടക: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനത്തിനെതിരെ ‘ഐ ലവ് ഹിജാബ്’ ക്യാമ്പയിനുമായി വിദ്യാർത്ഥികൾ. ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കുമെന്ന് ഉഡുപ്പി ജില്ലയിൽ നിന്നുളള വിദ്യാർത്ഥിനികൾ പറഞ്ഞിരുന്നു. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം മറ്റു ജില്ലകളിലെ കോളേജുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്യാമ്പയിനുമായി വിദ്യാർത്ഥികൾ രം​ഗത്ത് വന്നത്. മൈസൂർ ന​ഗരത്തിലാണ് ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുളളത്.

മത മൗലികവാദികളുടെ പിന്തുണയോടെ മൈസൂരിലെ ബന്നി മണ്ഡപത്തിന് സമീപം നടന്ന പ്രതിഷേധ സമരത്തിന് ശേഷം ചില വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ ശ്രമിച്ചു. അതേസമയം വിദ്യാർത്ഥികളിലൂടെ കലാലയങ്ങളിൽ വർഗീയത പടർത്താനുള്ള മത മൗലികവാദികളുടെ ശ്രമത്തിനെതിരെ സർക്കാർ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. വിദ്യാർത്ഥികളുടെ പ്രവർത്തി താലിബാനിസമെന്നും ക്ലാസുകളിൽ പങ്കെടുക്കണമെങ്കിൽ വിദ്യാർത്ഥിനികൾ ഹിജാബ് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
സ്വപ്‌നയുടെ വെളിപ്പെടുത്തൽ തുറുപ്പുചീട്ടാക്കി കേന്ദ്ര ഏജൻസികൾ, സ്വർണക്കടത്തിൽ കുരുക്ക് മുറുകുന്നു: സിപിഎമ്മിൽ അതൃപ്തി

ക്ലാസ് മുറിയിലിരുന്ന് മുസ്ലിം വിദ്യാർത്ഥിനികൾ പഠിക്കണമെങ്കിൽ യൂണിഫോമിട്ട് വരണമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാ​ഗേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഹിജാബ് വിവാദം ചർച്ചയാക്കിയതിന് പിന്നിൽ മത മൗലികവാദികളുടെ അജണ്ടയാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button