Latest NewsNewsIndia

പനിയും ചുമയും വിട്ടുമാറുന്നില്ല, യുവാവിന്റെ ശ്വാസകോശത്തിൽ കണ്ടത് മൂർച്ചയുള്ള കത്തിയുടെ കഷ്ണം

ഒരു തരത്തിൽ ഒരു തരത്തിൽ ഒരുകൂട്ടം ഒരു തരത്തിൽ. അതുപോലെ ഒരു സംഭവമാണ് ഒഡീഷയിലും ഉണ്ടായിരിക്കുന്നത്.
ഒഡീഷയിലെ ബെർഹാംപൂരിലുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഒരു രോഗിയുടെ ശ്വാസകോശത്തിൽ നിന്ന് എട്ട് സെൻ്റീമീറ്റർ നീളമുള്ള ഒരു കത്തിയുടെ പൊട്ടിയ കഷണം നീക്കം ചെയ്യുകയായിരുന്നു.

24 – സന്തോഷ് ദാസ് എന്ന യുവാവാണ് അടുത്തിടെ എംകെസിജി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ തൊറാക്കോട്ടമി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയിൽ ഡോക്ടർമാർ സന്തോഷിൻ്റെ ശ്വാസകോശത്തിൽ നിന്നും കത്തി നീക്കം ചെയ്യുകയായിരുന്നു. 2.5 സെൻ്റീമീറ്റർ വീതിയും 3 മില്ലീമീറ്റർ കനവുമുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏകദേശം മൂന്ന് വർഷത്തോളമായി ഇയാളുടെ ശ്വാസകോശത്തിൽ ഈ കത്തിയുടെ കഷ്ണമുണ്ടത്രെ. ബെംഗളൂരുവിൽ വച്ച് അജ്ഞാതനായ ഒരാളുടെ കുത്തേറ്റതിന് പിന്നാലെയാണ് സന്തോഷിൻ്റെ ശരീരത്തിൽ ഈ കത്തിയുടെ കഷ്ണം കയറിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ശസ്ത്രക്രിയ നന്നായി നടന്നു എന്നും സന്തോഷിന് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഐസിയുവിൽ വിശ്രമത്തിലാണ് എന്നുമാണ് ഡോക്ടർമാർ പറയുന്നത്. മൂന്ന് വർഷം മുമ്പ് താൻ ബെംഗളൂരുവിൽ തൊഴിലെടുത്ത് വരികയായിരുന്നു. ആ സമയത്താണ് ഒരാൾ തൻ്റെ കഴുത്തിന് കുത്തിയത്. അന്ന് അവിടെയുള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് വർഷത്തേക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് ചുമയും പണിയുമൊക്കെ തുടർന്നു വന്നു. ട്യൂബർകുലോസിസ് ആണെന്ന് കരുതി അതിന് കുറേ ചികിത്സ ചെയ്തു. ഒടുവിൽ ആരോഗ്യം മോശമായപ്പോഴാണ് വീട്ടുകാരെ ആശുപത്രിയിൽ എത്തിച്ചത്.

എക്‌സ് റേയിലാണ് ശ്വാസകോശത്തിൽ കത്തിയുടെ കഷ്ണം കണ്ടെത്തിയത്. സിടി സ്കാനിലൂടെ അത് സ്ഥിരീകരിക്കുകയും ചെയ്തു. സിറ്റിവിഎസിലെയും അനസ്‌തേഷ്യയിലെയും എട്ട് ഡോക്ടർമാർ, നഴ്‌സിംഗ് ഓഫീസർമാർ, പാരാ മെഡിക്കൽ സ്റ്റാഫ് സംഘം ശസ്ത്രക്രിയ നടത്തിയതും കത്തി നീക്കം ചെയ്തതും ഡോക്ടർ സാഹു വാർത്താ ഏജൻസിയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button