Latest NewsUAENewsInternationalGulf

എക്‌സ്‌പോ വേദിയിൽ ശ്രദ്ധാകേന്ദ്രമായി മലയാള ഭാഷയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥം സംക്ഷേപ വേദാർത്ഥം

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിൽ ശ്രദ്ധാകേന്ദ്രമായി മലയാള ഭാഷയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥമായ സംക്ഷേപ വേദാർത്ഥം. ഗ്രന്ഥത്തിന്റെ യഥാർഥ പ്രതിയാണ് ദുബായ് എക്‌സ്‌പോ വേദിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 1772 റോമിൽ കല്ലച്ചിലാണ് ഗ്രന്ഥം അച്ചടിച്ചിരിക്കുന്നത്. രവി ഡിസിയാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്.

Read Also: ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം, ഒരുവര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുത് : ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന്‍

മലയാള പ്രസിദ്ധീകരണത്തിന്റെ 250-ാം വർഷം കൂടിയാണിതെന്നും പ്രസാധന രംഗം ഒരു വ്യവസായ രംഗം കൂടിയായതിനാലാണ് ഇവിടെ പുസ്തകം പ്രദർശിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു. തന്റെ പിതാവിന് ലഭിച്ചതാണ് ഈ ഗ്രന്ഥം. പ്രധാനമന്ത്രി നെഹ്‌റു ആവശ്യപ്പെട്ടതനുസരിച്ച് 1957 ൽ ഡൽഹിയിൽ നടന്ന പ്രദർശനത്തിലും ഈ ഗ്രന്ഥം പ്രദർശിപ്പിച്ചിരുന്നുവെന്നും രവി ഡി സി വ്യക്തമാക്കി. ഇതിന്റെ പുതുക്കിയ പതിപ്പും പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1980 ലാണ് പരിഷ്‌കരിച്ച പതിപ്പിറങ്ങിയത്.

Read Also: കഞ്ചാവിനെ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു : നിര്‍ണായക നീക്കവുമായി ഏഷ്യന്‍ രാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button