Latest NewsIndia

‘മുംബൈയിലെ വിവാഹമോചനങ്ങളുടെ കാരണം ട്രാഫിക്’ : പ്രസ്താവനയുമായി മുൻ മുഖ്യമന്ത്രിയുടെ ഭാര്യ

മുംബൈ: മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്കും കാരണം നഗരത്തിലെ ഗതാഗതക്കുരുക്കാണെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസിന്റെ ഭാര്യ അമൃത ഫഡ്​നാവിസ്. ഗതാഗതക്കുരുക്ക് കാരണം, പല ഭർത്താക്കന്മാർക്കും വീടുകളിൽ സമയം ചെലവഴിക്കാൻ കഴിയുന്നില്ലെന്നും, ഇത് വിവാഹമോചനങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും അമൃത മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

താൻ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയാണെന്ന കാര്യം മറക്കുവാനും, ഒരു സ്ത്രീ എന്ന നിലയിലാണ് സംസാരിക്കുന്നതെന്നും അവൾ പറഞ്ഞു. ഗതാഗതക്കുരുക്കുകളും റോഡുകളിലെ കുഴികളും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഞങ്ങളും അനുഭവിച്ചിട്ടുണ്ടെന്ന് അമൃത പറഞ്ഞു.

അതേസമയം, അമൃത ഫഡ്​നാവിസിന്റെ അഭിപ്രായത്തെ പരിഹസിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ രംഗത്തെത്തി. ഏറ്റവും മികച്ച ലോജിക്കിനുള്ള അവാർഡ് അമൃതയ്ക്ക് നൽകണമെന്നാണ് പ്രിയങ്ക പറഞ്ഞത്. ബെംഗളൂരുവിലെ ജനങ്ങൾ ഇത് വായിക്കരുതെന്നും അത് നിങ്ങളുടെ വിവാഹജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും പ്രിയങ്ക ട്വിറ്ററിൽ പരിഹസിച്ചു. നിരവധി ആളുകളാണ് അമൃത ഫഡ്​നാവിസിന്റെ അഭിപ്രായത്തെ കളിയാക്കി ട്വിറ്ററിൽ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button