അബുദാബി: അബുദാബി കടലിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി അഡ്നോക്. 2 ട്രില്യൻ ക്യുബിക് അടി പ്രകൃതി വാതക ശേഖരം അബുദാബി കടലിൽ കണ്ടെത്തിയതായതായാണ് ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് അറിയിച്ചത്. അബുദാബിയുടെ വടക്കു പടിഞ്ഞാറായി 4,033 ചതുരശ്ര കി.മീ വിസ്തൃതിയുള്ള ഓഫ്ഷോർ ബ്ലോക് 2 വിലെ ആദ്യ പര്യവേക്ഷണ റിപ്പോർട്ടുകൾ അനുസരിച്ച് 1.5 മുതൽ 2 ട്രില്യൺ ക്യുബിക് അടി വരെ അസംസ്‌കൃത വാതകം ഉണ്ടെന്നാണ് വിവരം.
ഓഫ്ഷോർ ബ്ലോക് 2 പര്യവേക്ഷണത്തിനു നേതൃത്വം നൽകുന്നത് എനി, പിടിടി എക്‌സ്‌പ്ലൊറേഷൻ ആൻഡ് പ്രൊഡക്ഷൻ പബ്ലിക് കമ്പനി ലിമിറ്റഡ് കൺസോർഷ്യമാണ്. രാജ്യത്തെ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തുന്നതിനുള്ള ത്രിമാന സർവേയും പുതിയ ശേഖരം കണ്ടെത്തുന്നതിലേക്കു നയിച്ചു. പുതിയ പര്യവേക്ഷണ, സംസ്‌കരണ പങ്കാളിത്തത്തിലേക്ക് നയിക്കാൻ പുതിയ കണ്ടെത്തൽ കാരണമാകുമെന്നാണ് യുഎഇ വ്യവസായ, നൂതന സാങ്കേതിക വിദ്യാ മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്) ഗ്രൂപ്പ് സിഇഒയും എംഡിയുമായ ഡോ. സുൽത്താൻ അൽ ജാബർ അറിയിച്ചത്.
Read Also: യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ജ്യോതിഷ്യ ബിസിനസ്സ് കുതിച്ചുയരുന്നു
Post Your Comments