KeralaNattuvarthaLatest NewsNews

സ്വയം സേവകനായത് കൊണ്ട് ഇമ്മാതിരി സാധനങ്ങൾ അധികകാലം ജീവിക്കണമെന്ന് എനിക്കില്ല: വാവ സുരേഷിനെ അധിക്ഷേപിച്ച് യുവാവ്

സ്വയം സേവകനായത് കൊണ്ട് വാവ സുരേഷ് അധികകാലം ജീവിക്കരുതെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി യുവാവ് രംഗത്ത്. നൗഫൽ ബാബു എന്നയാളാണ് ഇത്തരത്തിൽ ഒരു ഫേസ്ബുക് പോസ്റ്റ്‌ പങ്കുവച്ചത്. അനേകം തവണ പാമ്പ് കടിയേറ്റ് ആശുപത്രിയിൽ കിടന്നിട്ടും തനിക്ക് ഒരു പേ വാർഡ് പോലും തരാതിരുന്നത് ഹിന്ദുവായത് കൊണ്ടാണ് എന്ന് ശശികലയെ പോലെ വിഷം ചീറ്റുന്ന മനുഷ്യനാണ് വാവ സുരേഷ് എന്ന് യുവാവ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

Also Read:മുഖ്യമന്ത്രി ഇനി മുതൽ ധരിക്കുന്നത് പാന്റും കോട്ടും? ദുബൈയിലെ സന്ദർശനം കഴിഞ്ഞെത്തുമ്പോൾ അടിമുടി മാറുമോ?

‘ഉള്ളത് പറഞ്ഞാൽ ഇമ്മാതിരി സാധനങ്ങൾ അധിക കാലം ജീവിക്കണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ല.അവർക്ക് ഭാഗ്യം ഉണ്ടേൽ , ആയുസ് ഉണ്ടേൽ രക്ഷപ്പെടട്ടെ, നല്ല മനുഷ്യനായി മാറട്ടെ. അത്രേയുള്ളൂ’, അധിക്ഷേപ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

അതേസമയം, ഇത്തരത്തിലുള്ള അധിക്ഷേപ പോസ്റ്റുകൾക്കും പ്രസ്ഥാവനകൾക്കുമേതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ സൈബർ പൊലീസ് തയ്യാറാകേണ്ടതുണ്ട്. ഒരാൾ, അത് ആരായാലും മരിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നത് മോശം പ്രവണതയാണ്. അതും വാവ സുരേഷിനെ പോലെ മൃഗസ്നേഹിയായ മനുഷ്യസ്നേഹിയായ ഒരാൾക്കെതിരെ ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നതിനെതിരെ കൃത്യമായി അധികാരികൾ നടപടി കൈക്കൊള്ളേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button