ദില്ലി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വന്യജീവി സങ്കേതങ്ങളില്‍ പുതിയ 50 ചീറ്റകളെ കൂടി എത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ‘ആക്ഷന്‍ പ്ലാന്‍ ഓഫ് ഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ ഇന്‍ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരമാണ് ഇന്ത്യയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും ചീറ്റകളെ എത്തിക്കുന്നത്. 12 മുതല്‍ 14 വരെ ചീറ്റകൾ ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്ന് ആയിരിക്കും എത്തിക്കുക.
Also read: ‘മുംബൈയിലെ വിവാഹമോചനങ്ങളുടെ കാരണം ട്രാഫിക്’ : പ്രസ്താവനയുമായി മുൻ മുഖ്യമന്ത്രിയുടെ ഭാര്യ
ചീറ്റകളിൽ എല്ലാം തന്നെ ഹൈ ഫ്രീക്വന്‍സി റേഡിയോ കോളര്‍ ഘടിപ്പിക്കും. അവയുടെ സഞ്ചാരപാത മനസ്സിലാക്കാനാണ് റേഡിയോ കോളർ ഉപയോഗിക്കുക. വാണിജ്യ വിമാനത്തിലോ ചാര്‍ട്ടേഡ് വിമാനത്തിലോ എത്തിക്കുന്ന ചീറ്റകളെ ആദ്യം മധ്യപ്രദേശിലെ കുനോ പാല്‍പൂര്‍ നാഷണല്‍ പാർക്കിലേക്കാണ് കൊണ്ടു പോകുക.
ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ചീറ്റകളെ എത്തിക്കാന്‍ 2021 ല്‍ കേന്ദ്രം പദ്ധതിയിട്ടിരുന്നുവെങ്കിലും കൊവിഡ് മൂലം വൈകിപ്പിക്കുകയായിരുന്നു. കൊവിഡിന്റെ മൂന്നാം തരംഗത്തിന് ശേഷമായിരിക്കും ചീറ്റകളെ രാജ്യത്തെ പല വന്യജീവി സങ്കേതങ്ങളിലും എത്തിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊണ്ടുവരുന്ന ചീറ്റകളുടെ പ്രായപരിധി പരിശോധിച്ച് അവ എല്ലാ തരത്തിലും അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും ചീറ്റകളെ സ്വീകരിക്കുക. ഇത്തരത്തിലുള്ള മൃഗങ്ങളുടെ സംരക്ഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ശ്രദ്ധാലുവാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പ്രതികരിച്ചു.
Post Your Comments