IdukkiNattuvarthaLatest NewsKeralaNews

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു : യുവാവ്‌ അറസ്‌റ്റില്‍

വണ്ടിപ്പെരിയാര്‍ മഞ്ചുമല എസേ്‌റ്ററ്റ്‌ ലയത്തില്‍ താമസിക്കുന്ന വിഘ്‌നേശ്‌ (22) ആണ്‌ അറസ്‌റ്റിലായത്‌

പീരുമേട്‌: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ്‌ പ്രായപൂര്‍ത്തിയാകാത്ത അതേ പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പൊലീസ് പിടിയിൽ. വണ്ടിപ്പെരിയാര്‍ മഞ്ചുമല എസേ്‌റ്ററ്റ്‌ ലയത്തില്‍ താമസിക്കുന്ന വിഘ്‌നേശ്‌ (22) ആണ്‌ അറസ്‌റ്റിലായത്‌.

ഇയാൾ മൂന്നാം തവണയാണ്‌ പോക്‌സോ കേസില്‍ അറസ്‌റ്റിലാകുന്നത്‌. മൂന്ന്‌ തവണയും ഒരേ പെണ്‍കുട്ടിയെത്തന്നെയാണ്‌ ഇയാള്‍ പീഡനത്തിനിരയാക്കിയത്‌. കുട്ടിയുടെ മാതാവ്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ആണ് അറസ്റ്റ്.

2020-ലാണ്‌ 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ ആദ്യം അറസ്‌റ്റിലാകുന്നത്‌. തുടര്‍ന്ന്‌ ജാമ്യത്തിലിറങ്ങിയ പ്രതി ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീണ്ടും അറസ്‌റ്റിലായി. കഴിഞ്ഞ ദിവസം വീണ്ടും ജാമ്യത്തിലിറങ്ങിയ ഇയാള്‍ പുറത്തിറങ്ങിയ പിന്നാലെ പെണ്‍കുട്ടിയുമായി തമിഴ്‌നാട്ടിലേക്ക്‌ കടന്നു.

Read Also : 100 ല്‍ അധികം സൈനികരെ കൊന്നു: അവകാശവാദവുമായി തീവ്രവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി

വണ്ടിപ്പെരിയാര്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ സര്‍ക്കില്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതിയെ പീരുമേട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button