ഇസ്ലാമബാദ്: നൂറിലധികം പാക് സൈനികരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി തീവ്രവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി . ഫെബ്രുവരി 3 ന് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഈ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. പാഞ്ചഗൂര്‍, നുഷ്കി മേഖലയിലെ പാക് സൈനിക ക്യാംപുകള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി വിശദമാക്കുന്നു. സൈനിക ക്യാംപുകളുടെ വലിയൊരും ഭാഗവും പൂര്‍ണമായി നശിപ്പിച്ചതായും ക്യാംപിലെ സേനയ്ക്ക് സഹായവുമായി എത്തിയ പാക് സൈന്യത്തിന് ക്യാംപുകളിലെ നിര്‍ണായക മേഖലയിലെത്താന്‍ സാധിച്ചിട്ടില്ലെന്നും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അവകാശവാദം ഉന്നയിക്കുന്നുണ്ട്.
നേരത്തെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക് സേനയ്ക്ക് നേരെ ആക്രമണം ഉണ്ടായതായും നാല് തീവ്രവാദികളും ഒരു സൈനികനും കൊല്ലുപ്പെട്ടതായും പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പാകിസ്താന്‍ മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണെന്നും ടെലികമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകള്‍ വിചേഛേദിച്ചിരിക്കുകയാണെന്നും കൂടി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി വിശദമാക്കുന്നു. തങ്ങളെ ആക്രമിച്ചതായുള്ള പാക് സേനയുടം വാദം തെറ്റാണെന്നും പത്രക്കുറിപ്പ് വിശദമാക്കുന്നു. ആക്രമണത്തെ ചെറുത്തുവെന്നും തീവ്രവാദികള്‍ക്ക് സാരമായ ജിവഹാനി സംഭവിച്ചുവെന്നുമായിരുന്നു പാകിസ്താന്‍ വിശദമാക്കിയത്. ഇതിന് നേര്‍ വിപരീതമായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പ്രസ്താവന.
Read Also: രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശം തള്ളി ബൈഡൻ അഡ്മിനിസ്ട്രേഷൻ
പാകിസ്താന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീരാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാൻ ഭൂപ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെട്ടതാണ് പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യ. പാകിസ്താനിലെ നാലു പ്രവിശ്യകളിൽ ഏറ്റവും വലുതാണ് ബലൂചിസ്ഥാൻ. മൊത്തം ഭൂവിസ്തൃതിയുടെ 44 ശതമാനവും ബലൂചിസ്ഥാൻ ആണെങ്കിലും മിക്കവാറും വിജനമായ പ്രദേശങ്ങളാണിവിടെ. പാക് ജനസംഖ്യയുടെ 5% മാത്രമാണ് ഈ പ്രവിശ്യയിൽ വസിക്കുന്നത്.
Post Your Comments