COVID 19Latest NewsNewsInternational

കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 3,852 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 3,852 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,638 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു പേർക്കാണ് വ്യാഴാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: കെ റെയിലിന് 2019ല്‍ തന്നെ കേന്ദ്രം അനുമതി തന്നിട്ടുണ്ട് : തെളിവുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ അവകാശവാദം

6,99,069 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,43,972 പേർ രോഗമുക്തി നേടി. 8,947 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 10,10 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 57,908,339 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: കോവിഡ് പരിശോധന: ഫുജൈറയിൽ സൗജന്യ കോവിഡ് ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button