Latest NewsKerala

പാൻ്റിട്ടാൽ പ്രസിഡൻ്റാവുമോ പിണറായീ….?? നിലവാരം താണ ഈ ‘പിആർ പണി’ കേരളീയരുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കുന്നു: എസ് സുരേഷ്

തിരുവനന്തപുരം: ‘പ്രസിഡന്റ് ഓഫ് ഇന്ത്യ കേരള സർക്കാർ ‘ എന്ന് ദുബായ് ഭരണാധികാരി സംബോധന ചെയ്തതിനെതിരെ പിണറായിയുടെ മീഡിയ പ്രചാരണ സംഘത്തിനെതിരെ വിമർശനവുമായി ബിജെപി നേതാവ് എസ് സുരേഷ്. രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ വിദേശ രാജ്യത്ത് ചെന്ന് അവഹേളിക്കുന്ന, നിലവാരം താണ ഈ ‘പിആർ പണി’ കേരളീയരുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത് എന്ന് എസ് സുരേഷ് കുറ്റപ്പെടുത്തി.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

പാൻ്റിട്ടാൽ പ്രസിഡൻ്റാവുമോ പിണറായീ….?? അമേരിക്കയിൽ നിന്ന് യു.എ.ഇ വഴി കറങ്ങിയടിച്ച് പോരുന്ന പോക്കിൽ, കേരളത്തിൻ്റെ മുഖ്യമന്ത്രിയെ യു.എ.ഇ ഭരണാധികാരി Fb യിൽ അബിസംബോധന ചെയ്തത് കേട്ടില്ലേ ;
‘ പ്രസിഡന്റ് ഓഫ് ഇന്ത്യ കേരള സർക്കാർ ‘ (President Of The Indian Government of Kerala ) മൂന്നാം കിട കോമാളിത്തരം കാണിച്ച് UAE ഭരണാധികാരിയെ കബളിപ്പിച്ചു എന്നല്ലേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്..?

രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ വിദേശ രാജ്യത്ത് ചെന്ന് അവഹേളിക്കുന്ന, നിലവാരം താണ ഈ ‘PR പണി’ കേരളീയരുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്… ശരിയാണ് ഇത്ര നിലവാരമില്ലാത്ത പണിയൊപ്പിക്കാൻ ഇരട്ടച്ചങ്ക് തന്നെ വേണം സഖാക്കളേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button