കോട്ടയം: മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ജനപക്ഷം സെക്കുലർ സംസ്ഥാന ചെയർമാൻ പി സി ജോർജ്. ഒരു നാസ്തികന് നാട് ഭരിച്ചു നശിപ്പിക്കുകയാണെന്നും വിദേശത്തു നിന്നും വന്നാൽ ഉടൻ മുഖ്യമന്ത്രിസ്ഥാനം പിണറായി വിജയൻ രാജി വയ്ക്കണമെന്നും മരുമകൻ കൂടിയായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിക്കണമെന്നും പിസി ജോർജ് കോട്ടയം പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് കേസുകൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ ചികിത്സയ്ക്ക് വേണ്ടി പോയ മുഖ്യമന്ത്രി അതിനു ശേഷം യു എ ഇ സന്ദര്‍ശനം നടത്തുകയാണ്.
‘നാസ്തികനായ പിണറായി, സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിക്കൊണ്ട് ഉലകം ചുറ്റും വാലിബനായി ഭാര്യയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. തന്റെ സ്ഥാനം ഒരു ആഘോഷമാക്കി അദ്ദേഹം മാറ്റുകയാണ്. കൊറോണ ബാധിച്ച് നാശത്തില്‍ എത്തിയ കേരളത്തില്‍ നില്‍ക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമില്ല. ചികിത്സ എന്ന് പറഞ്ഞ് അമേരിക്കയിലേക്ക് പോയ അദ്ദേഹം ഇപ്പോള്‍ ഗള്‍ഫ് നാടുകളില്‍ കറങ്ങി നടക്കുകയാണ്. പിണറായി വിജയന് ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി കേരളം പിണറായി വിജയനെ ചുമക്കുകയാണ്. അതുകൊണ്ടുതന്നെ പിണറായി രാജിവെക്കണം. പൊതുമരാമത്ത് വകുപ്പില്‍ മികച്ച ഭരണം കാഴ്ച വയ്ക്കുന്ന മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കണമെന്നും’- പി സി ജോര്‍ജ് പറയുന്നു.
Post Your Comments